District News
കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കുറിച്ചി മലകുന്നം തോട്ടുപുറം സ്വദേശി ഓമനക്കുട്ടന്റെ മകന് വിഷ്ണു ഓമനക്കുട്ടനാ(24)ണു മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതിനു പന്നിമറ്റം പരുത്തുംപാറ റോഡില്‍ പാച്ചിറ സ്കൂളിനു മുന്നിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണു കിടന്ന യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
മാതാവ്: വിജയമ്മ. സഹോദരങ്ങള്‍: വൃന്ദ, വിജയ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തോട്ടയ്ക്കാട് എസ്എന്‍ഡിപി 1518-ാംനമ്പര്‍ ശാഖ ശ്മശാനത്തില്‍.
District News
നിലന്പൂർ: മിനി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചാലിയാർ അകന്പാടം കണ്ണംകുണ്ട് സ്വദേശി ചെന്പ്രൻ വീട്ടിൽ മണി എന്ന രാമൻ (58) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന അകന്പാടം സ്വദേശി മഞ്ഞകണ്ടൻ ഉമ്മറിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.40 ഓടെ നിലന്പൂർ ജ്യോതിപ്പടിക്ക് സമീപം മിനി ബൈപാസ് റോഡിലാണ് അപകടം. കാരാട് ഭാഗത്തുനിന്ന് നിലന്പൂർ ബസ് സ്റ്റാൻഡിലേക്ക് മിനി ബൈപാസ് റോഡിലൂടെ വരികയായിരുന്ന മിനി ബസും നിലന്പൂർ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് ജ്യോതിപ്പടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്.
ബൈക്കിന്റെ പിറകിലിരുന്ന മണി എന്ന രാമൻ ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഞായറാഴ്ച മരം മുറിക്ക് ഇടയിൽ രാമന്റെ കണ്ണിൽ കന്പ് കൊണ്ട് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ഡോക്ടറെ കാണാൻ കൂട്ടുകാരനായ ഉമ്മറിനൊപ്പം എത്തിയതായിരുന്നു.
ഡോക്ടറെ കണ്ടശേഷം ബൈക്കിൽ പെട്രോൾ അടിക്കാൻ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. നിലന്പൂർ പോലീസ് ഇൻസ്ക്വസ്റ്റ് നടത്തി മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: പുഷ്പ. മക്കൾ: മിഥുൻ. നീതു. മരുമക്കൾ. സന്തോഷ്, രേണുഷ.